തൃശൂര്‍ എം.ജി.റോഡില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിച്ച ബുഹാരിസ് ഹോട്ടല്‍ അനുമതിയില്ലാതെ വീണ്ടും തുറന്നു. വിവരമറിഞ്ഞ് പൊലീസ് അകമ്പടിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു. ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമ ഭീഷണിപ്പെടുത്തി. ഈ തര്‍ക്കം ഒരു മണിക്കൂര്‍ നീണ്ടു. അടുക്കള വൃത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും വന്ന് പരിശോധിച്ചാല്‍ മാത്രമായിരുന്നു തുറക്കാന്‍ അനുമതി. പക്ഷേ, ഹോട്ടല്‍ ഉടമ അതിനു കാത്തുനിന്നില്ല. വേഗം തുറന്നു. വിവരമറിഞ്ഞ് ഹോട്ടല്‍ അടപ്പിക്കാന്‍ വന്നപ്പോഴാകട്ടെ ഉദ്യോഗസ്ഥര്‍ക്കു ഭീഷണിയും.കഴിഞ്ഞ ദിവസം ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച കുടുംബത്തിന് ശാരീരിക പ്രശ്നങ്ങളുണ്ടായി. മൂന്നു വയസുകാരി ഛര്‍ദ്ദിമൂലം ആശുപത്രിയില്‍ ചികില്‍സയിലുമായി. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഹോട്ടല്‍ അടപ്പിച്ചത്. പക്ഷേ, ഉദ്യോഗസ്ഥരുടെ വിരോധമാണ് ഹോട്ടല്‍ അടച്ചതെന്ന് ഉടമയും പറയുന്നു. അനുമതിയില്ലാതെ വീണ്ടും തുറന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പ് നല്‍കിയാണ് ഉദ്യോഗസ്ഥരും പൊലീസും മടങ്ങിയത്.