കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പുഴയോട് ചേർന്ന് ചരിഞ്ഞ് കിടക്കുന്ന മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ നാട്ടുകാരാണ് വെടിയുണ്ടകൾ കണ്ടത്. റൈഫിളിലോ, പിസ്റ്റലിലോ ഉപയോഗിക്കാൻ കഴിയുന്ന പഴകിയ നിലയിലുള്ള 12 ഓളം വെടിയുണ്ടകളാണ് കണ്ടെത്തിയത്.കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.