തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് സമരം. വ്യാഴാഴ്ച രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ വക്കത്ത് വച്ചാണ് ബസുടമയായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ ആക്രിമിക്കപ്പെട്ടത്. ഓട്ടോയിലെത്തിയ ആറംഗ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുധീറിന് വെട്ടേറ്റത്.