മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി എൻ ബാലകൃഷ്ണൻ്റെ ചരമവാർഷിക ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.തെക്കുംകര ഇന്ദിരാ ഭവനിൽ ബ്ളോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.ജെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് തോമസ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയ്സൺ മാത്യു മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ വി.എ. ഷാജി, പി.ടി. മണികണ്ഠൻ, കെ ആർ സന്ദീപ് എന്നിവർ സംസാരിച്ചു.