Local

തെക്കുംകര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് കന്നുകുട്ടികളെ വിതരണം ചെയ്തു

Published

on

മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, മെമ്പർമാരായ വി.എസ്. ഷാജു , ഇ.ആർ.രാധാകൃഷ്ണൻ, വെറ്റിനറി ഡോ. വി.എൻ.അനീഷ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ എം.ആർ.രാധിക എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ ഇരുപതോളം പേർക്ക് കന്നുകുട്ടികളെ അമ്പത് ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. കുളമ്പ് രോഗ കുത്തിവെയ്പ്പ് എടുത്തതിനു ശേഷമായിരുന്നു കന്നുകുട്ടികളെ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version