ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ ജനക്കൂട്ടം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ചർച്ചയിൽ തീരുമാനമുണ്ടാകും.