തൃശ്ശൂർ ടൗണിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന നടത്തറ സ്വദേശി ചിങ്ങൻ സിജോയെ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സിജോയുടെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒന്നര കിലോയോളം കഞ്ചാവും കണ്ടെടുത്തു.