തൃപ്രയാറിൽ വാഹനപകടം. കൈപമംഗലം സ്വദേശിയായ അധ്യാപിക മരിച്ചു. തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപികയും ചെന്ത്രാപ്പിന്നി സ്വദേശി മൂന്നക്കപ്പറമ്പിൽ ഫൈസലിന്‍റെ ഭാര്യയുമായ നാസിന്‍(35)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെതുടർന്ന റോഡിൽ വീഴുകയായിരുന്നു. ഇടിച്ച വാഹനം ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങിയതായി പറയുന്നു. ഇന്നു രാവിലെ ഏട്ടേകാലോടെ തൃപ്രയാർ സെൻ്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം