ചാവക്കാട് എടക്കഴിയൂർ തെക്കേ മദ്രസക്ക് സമീപം പുലർച്ചെയായിരുന്നു സംഭവം. ആമ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് നിറുത്തുകയായിരുന്ന കാറിന്‍റെ പിന്നില്‍ പൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് വന്നിരുന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ബസിന്‍റെ ചില്ലുകൾ കാർ ഡ്രൈവർ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.