ആലുവ കോട്ടപ്പുറം സ്വദേശി താരിസ് ആണ് പിടിയിലായത്. ബാഗ്ലൂരിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്നതിനിടെയാണ് വ്യാപാരിയായ സാദിഖ് ആക്രമണത്തിന് ഇരയായത്. കാർ തടഞ്ഞ് നിറുത്തി ചുറ്റിക കൊണ്ട് കാറിൻ്റെ മുൻവശത്തെ ചില്ല് അടിച്ച് പൊട്ടിച്ച ശേഷം കാറിൽ നിന്ന് സാദിഖിനെ പിടിച്ചിറക്കി ചുറ്റിക കൊണ്ട് കാലിൽ അടിച്ചു. തുടര്‍ന്ന് സ്ക്രൂ ഡ്രൈവർ കൊണ്ട് കെെയ്യില്‍ കുത്തിയും പരിക്കേല്‍പ്പിച്ചു. ഇതിന് ശേഷമാണ് പ്രതികള്‍ കാർ മോഷ്ടിച്ചത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.