Crime

മകളോട് മോശമായി പെരുമാറിയാളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്

Published

on

സ്വകാര്യ ബസിൽ മകളോട് മോശമായി പെരുമാറിയാളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പ്രതിയായ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെയും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ കേസെടുത്തതിനു പിന്നാലെ പ്രതികരിച്ചു.നെല്ലിമുകൾ ജംക്‌ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം 5നാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ്ടു വിദ്യാർഥിനയോട് രാധാകൃഷ്ണപിള്ള മോശമായിപെരുമാറിയത് മകൾ ഫോണിലൂടെ അറിയിച്ചു. ഇത് ചോദ്യം ചെയ്യാന്‍ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ നിന്ന പ്രതിയോട് കാര്യം തിരക്കി.എന്നാൽ ഇതിനിടെയും ഇയാൾ വിദ്യാർഥിനിയുടെ അമ്മയോട് അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്രമിയുടെ മൂക്കിന്‍റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ ഇടിച്ചുതകർക്കുകയുമായിരുന്നു. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നുവെന്നും ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Trending

Exit mobile version