പ്രമുഖ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിനെതിരെ വനം വകുപ്പിന്റെ കേസ് . കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസ് എടുത്തിട്ടുള്ളത്. ഡിഎഫ്ഒ യുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരുപാടിയിൽ പങ്കെടുത്തവർ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.