മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ ആണ് സംഭവം .കുരിയച്ചിറ സ്വദേശിയും തൃശൂർ കോര്‍പ്പേറേഷന്‍ ജീവനക്കാരിയുമായ യുവതിയാണ് ഇന്നലെ രാവിലെ വീട്ടിലെ വളര്‍ത്ത് പൂച്ചയുടെ നഖം കൊണ്ട് പരിക്കേറ്റ് മെഡിക്കല്‍ കോളജിൽ ചികിത്സ തേടിയത്. രാവിലെ എത്തിയ യുവതിക്ക് അലര്‍ജിയക്കുള്ള കുത്തിവെയപ്പ് നല്‍കി .കുറച്ച് കഴിഞ്ഞ് ആരോഗ്യവതിയായ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു .ഒപ്പം ഉണ്ടായിരുന്ന മകളുടെ കരച്ചിൽ കേട്ട് എത്തിയ മറ്റു രോഗികളുടെ ബന്ധുക്കള്‍ യുവതിയെ ഉടനെ അത്യഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു .അപകട നില തരണം ചെയ്ത യുവതിയക്ക് ഇന്നു രാവിലെയാണ്ബോധം തെളിഞ്ഞത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല