Local

അഗതികൾക്കുള്ള റേഷനും,ക്ഷേമ പെന്‍ഷനും കേരള സർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്

Published

on

അഗതികൾക്കുള്ള റേഷനും,ക്ഷേമ പെന്‍ഷനും കേരള സർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് എരുമപ്പെട്ടി ഫൊറോന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്‍ററുകൾ തുടങ്ങിയവയിൽ ഏകദേശം ഒരു ലക്ഷത്തോളം പേരെയാണ് ഇത് ബാധിക്കുന്നത്. ഏറ്റവുമധികം സഹായമര്‍ഹിക്കുന്ന ഈ നിരാലംബരായ മനുഷ്യരെ അവഗണിക്കുന്ന ഇത്തരം നടപടികൾ തികച്ചും അപലപനീയമാണ്. ക്ഷേപെന്‍ഷനുകള്‍ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സര്‍ക്കാരുകളുടെ  ഉത്തരവാദിത്വമാണ്.സർക്കാരിന്റെ  പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കി വന്നിരുന്ന അരിയുടെയും ഗോതമ്പിന്‍റെയും വിതരണം നിർത്തുന്നത് കടുത്ത അനീതിയാണ്.വെൽഫെയർ സ്കീമിൽ കേന്ദ്രവിഹിതം ഇനി ലഭിക്കില്ലെന്ന കാരണത്താലാണ് പദ്ധതി നിർത്തലാക്കുന്നത് എന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്
ഓരോ അന്തേവാസിക്കും സർക്കാർ നിശ്ചയിച്ച റേഷനരിയും ഗോതമ്പും  ലഭിച്ചിട്ട് മാസങ്ങളായിയിരിക്കുന്നു നിസ്സംഗതയുടെയും അനാസ്ഥയുടെയും ഫലമായി അന്നവും പെൻഷനും  മുട്ടുന്ന അന്തേവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഫൊറോന വികാരി .റവ.ഫാ.ജോഷി ആളൂർ യോഗം ഉദ്ഘാടനം ചെയ്ത്ആവശ്യപ്പെട്ടു. ഫൊറോന ആനിമേറ്റർ ഫാ ജോയ് മുരിങ്ങത്തേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന പ്രസിഡണ്ട് ഡോ. ജോൺസൺ ആളൂർ അധ്യക്ഷത വഹിച്ചു. അതിരൂപത വർക്കിംങ്ങ് കമ്മറ്റി അംഗങ്ങളായ കെ.സി. ഡേവീസ്, ഡിൽജോ തരകൻ, ഫൊറോന ഭാരവാഹികളായ പി.എൽ വർഗ്ഗീസ്, സിറിയക് മണ്ടുംമ്പാൽ, ബിജു സി വർഗ്ഗീസ് , വിനീത സേവ്യാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version