വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് പുതിയ നിയമനം.കൊച്ചി പാലാരിവട്ടം, കാസര്‍ഗോട് ആദൂര്‍ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.