ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാൽ സ്വപ്‌നയുടെ ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റുകയായിരുന്നു. എം ശിവശങ്കറിനെതിരായ തെളിവുകളിൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.