ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പുറത്തുവന്നത്. 94.40 ശതമാനമാണ് വിജയം.ടേം 1, ടേം 2 പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷാഫലം digilocker.gov.in, parikshasangam.cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. ദേശീയ തലത്തില്‍ വിജയശതമാനം കൂടുതലുള്ളത് തിരുവനന്തപുരം മേഖലയിലാണ്. 99.68 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖലയില്‍ രേഖപ്പെടുത്തിയത്.പത്താം ക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് തടസം സൃഷ്ടിക്കുന്നെന്ന വിവാദങ്ങൾക്കിടെയാണ് റിസൾട്ട് പുറത്തുവന്നത്. സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഇന്നലെ ഹൈകോടതി പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന തിയതി നീട്ടിയിരിന്നു.