News

നായർ സർവ്വീസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 146-ാമത് ജയന്തി ആഘോഷം

Published

on

ഇന്ന് മന്നത്ത് പത്മനാഭന്‍ ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ്. മന്നം ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും ഇന്ന് പുഷ്പാര്‍ച്ചന നടക്കും.
1878 ജനുവരി 2നാണ് മന്നത്ത് പത്മനാഭന്‍ ജനിച്ചത്. ദാരിദ്ര്യത്തിനിടയിലും സ്വപ്രയത്‌നത്താന്‍ പഠിച്ച മന്നം, എഴുത്തുകാരനായും അധ്യാപകനായും വക്കീലായും ജോലി ചെയ്തിട്ടുണ്ട്. കേരളത്തില്‍ വളര്‍ന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ രംഗപ്രവേശം ചെയ്യുന്നത്. നായര്‍ സമൂഹത്തിനകത്ത് അന്ന് നിലനിന്നിരുന്ന തെറ്റായ സമ്പ്രദായങ്ങളെയെല്ലാം തുറന്നെതിര്‍ത്തു. ആ പരിഷ്‌കാരണ പ്രവര്‍ത്തനങ്ങള്‍ കേവലം നായര്‍ സമുദായത്തില്‍ മാത്രമായി ഒതുങ്ങിയെല്ലന്നാണ് പ്രത്യേകത.
നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി ആഘോഷം പെരുന്നയി ലെ എൻ.എസ്.എസ് ആസ്ഥാന ത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് മന്നം ജയന്തി ആഘോഷം നടന്നത്. ജനുവരി ഒന്നിന് രാ വിലെ ഏഴുമുതൽ മന്നം സമാധി യിൽ പുഷ്പാർച്ചന നടന്നു.
തുടർന്ന് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തി ൽ ജനറൽ സെക്രട്ടറി ജി. സുകു മാരൻ നായർ വിശദീകരണം നടത്തി.ഇന്ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടന്നു തുടർന്ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഡോ. ശശി ത രൂർ എം.പി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് കൺവെൻഷ ൻ സെന്ററിന്റെയും ഗസ്റ്റ്ഹൗസി ന്റെയും ഉദ്ഘാടനം ജനറൽ സെ ക്രട്ടറി ജി. സുകുമാരൻ നായർ നി ർവഹിക്കും. വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് യൂണിയൻ കരയോഗം ഹാളിൽ മന്നം ജയന്തി ആഘോഷം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version