മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധതരം പുഷ്പങ്ങളും, വിത്തുകളും പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ ഇരട്ടക്കുളങ്ങര സ്വദേശിയായ സഹദേവൻ ഇ കെ യെ മികച്ച കർഷകനായി ആദരിച്ചു. സ്കൂളിലെ 26 ഓളം കുട്ടികളെ മികച്ച കുട്ടി കർഷകരായി ആദരിച്ചു . ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്രമോദ് വി, വിഎച്ച്എസ് ഇ പ്രിൻസിപ്പൽ വിജന എ വി, ഹൈസ്കൂൾ എച്ച് എം പൊന്നമ്മ ഇ കെ കോമൺ സ്റ്റാഫ് സെക്രട്ടറി ശ്രീവത്സൻ കെ സി . അധ്യാപകരായ ഡാർലിമോൾ ഐസക് , ജ്യോതി എം ബൈജു കെ എ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.