കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വര്‍ഷം മുതല്‍ എല്ലാ അന്തോദയ, മുന്‍ഗണനാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതായും നിര്‍മല സീതാരാമന്‍.ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബജറ്റ് അവതര വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇവയെല്ലാം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരിക്കുമെന്നാണു കണക്കാക്കപ്പെടുന്നതെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍.