Local

ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Published

on

38 പുരസ്‌കാരങ്ങള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് സമ്മാനിച്ചു. പുരസ്‌കാരവിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വം കുറച്ചു ദിവസത്തേക്ക് പാലിക്കേണ്ട ഒന്നല്ലെന്നും ജീവിതത്തില്‍ ഉടനീളം പാലിക്കണമെന്നും അവര്‍ പറഞ്ഞു. വീടുകളിലും ചുറ്റുപാടും ഉണ്ടാകുന്ന മാലിന്യം നാം തന്നെ സംസ്‌കരിക്കുന്ന രീതിയിലേയ്ക്ക് മാറണമെന്നും അതിനുള്ള തുടക്കം കുട്ടികളില്‍ നിന്നാവണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ കലക്ടറും ചേര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. സെന്റ് ആന്റണീസ് സിയുപിഎസ് പാലുവായ്, എയുപിഎസ് പല്ലിശ്ശേരി, ജിയുപിഎസ് വെള്ളാങ്ങല്ലൂര്‍, ചിന്മയ വിദ്യാലയ കോലഴി, സെന്റ് ആന്റണീസ് എച്ച്എസ്എസ് മാള, ജിവിഎച്ച്എസ്എസ് നന്ദിക്കര, നമ്പൂതിരി വിദ്യാലയ തൃശൂര്‍, കേന്ദ്രീയ വിദ്യാലയം രാമവര്‍മപുരം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാതലത്തില്‍ ഓവറോള്‍ പുരസ്‌കാരം ലഭിച്ചത്. ശുചിമുറി, കുടിവെളള വിതരണ സംവിധാനം, കോവിഡ് പ്രതിരോധം, ഹാന്റ് വാഷിംഗ് വിത്ത് സോപ്പ്, ബിഹേവ്യറല്‍ ചേഞ്ച് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ്, ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനനസ് തുടങ്ങിയ വിഭാഗങ്ങളിലെ പ്രകടനം പരിശോധിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. അമൃത വിദ്യാലയം പഞ്ചിക്കല്‍, പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം, കോലഴി ചിന്മയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങള്‍ സംസ്ഥാന തലത്തിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ഡയറ്റ് പ്രന്‍സിപ്പാള്‍
ഡോ.ഡി ശ്രീജ, അവാര്‍ഡ് നിര്‍ണയ സമിതി അംഗം കെ ബി ഫെര്‍ഡി, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബ്രിജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വിജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version