Local

സൗജന്യ കോവിഡ് കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും

Published

on

18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വാക്സിനേഷൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. 15-07-2022 വെള്ളിയാഴ്ച തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷന് തുടക്കം കുറിക്കുന്നത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്ക് മാത്രമാണ് കരുതൽ ഡോസ് ലഭിക്കുക. ആദ്യം സ്വീകരിച്ച അതേ വാക്സിൻ മാത്രമേ കരുതൽ ഡോസായി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version