വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നീന്തൽ പരിശീലനത്തിന്റെ എട്ടാം ഘട്ടമായ ജലയാനം 8 ന്റെ സമാപന ചടങ്ങ് ഉൽഘാടനവും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ കൗൺസിലർ കെ.യു. പ്രദീപ് സർട്ടിഫിക്കറ്റ് എ.ബി. നിഷിലിന് നൽകി പരിപാടി ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. മണികണ്ഠൻ ട്രഷറർ കെ.വി. വത്സലകുമാർ രേഖപ്പെടുത്തി. കെ.ദിവ്യ, പി.എസ്.സവിത എന്നിവർ സംസാരിച്ചു.. 2022 ഫെബ്രുവരി 3 ന് ചാത്തൻചിറ ഡാമിൽ എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്ത് ആരംഭിച്ച ജലയാനം എന്ന നാമകരണത്തിലുള്ള നീന്തൽ പരിശീലനത്തിൽ 295 പേർക്ക് തൃശ്ശൂർ ജില്ലാ അക്വാട്ടിക് അസോസ്സിയേഷൻ സെക്രട്ടറി എം.വി.ജയപ്രകാശിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. വേനൽക്കാല അവധിയായ ഏപ്രിൽ മാസം ജലായനം 9 പുനരാരംഭിക്കുന്നതായിരിക്കും.