എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ അന്തോണീസിന്റേയും സംയുക്ത തിരുനാൾ ആഘോഷത്തിൻ്റെ കൊടിയേറ്റ ചടങ്ങ് നടന്നു. . ഇന്ന് രാവിലെ കൊടിയേറ്റവും തിരുനാൾ തിരുകർമ്മങ്ങൾക്കും തുടക്കമായി . വികാരി ഫാ: ജോഷി ആളൂർ കൊടിയേറ്റ ചടങ്ങ് നിർവഹിച്ചു. സഹ. വികാരി ഫാ. ലിവിൻ ചൂണ്ടൽ, കൈക്കാരന്മാരായ സി.ബിജു വർഗീസ്, ഡേവിസ് കെ. സി, ഡേവിസ് വി. പി, കെ ജോൺ ലൂയിസ്, തിരുനാൾ ജനറൽ കൺവീനർ എം.വി ബാബു എന്നിവർ പങ്കെടുത്തു. ദിവസവും വൈകുന്നേരം 5.30ന് നവനാൾ കുർബാന ഉണ്ടായിരിക്കും. ഫെബ്രുവരി 3,4,5, 6 തീയതികളിലാണ് തിരുനാൾ ആഘോഷം നടക്കുക.