തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ ഇന്നു രാവിലെ ആറു മണിയോടെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. കാലത്ത് കടപ്പുറത്തെത്തിയവർചാകര കണ്ട് ആഹ്ളാദത്തിമർപ്പിലായി. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിക്കുകയും കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയുമായിരുന്നു. ഇപ്പോഴും ചാകര തുടരുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മൽസ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്.