തൃശൂർ ചാലക്കുടിയില്‍ വാഹനാപകടത്തിൽ 7 കോളേജ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസ് പയ്യപ്പള്ളി ബസ് ജംഗ്ഷന് മുമ്പുള്ള ഇടവഴിയിൽ നിന്ന് കയറിവന്ന ക്രെയിനിന്‍റെ തുമ്പികൈ ബസ്സിലിടിക്കുകയായിരുന്നു. രാവിലെ 8.30 നാണ് അപകടം സംഭവിച്ചത്. ഒരു വിദ്യാർത്ഥിനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.