ചാലക്കുടി നഗരസഭ ചെയര്‍മാന്‍ സ്ഥാനം വി ഒ പൈലപ്പന്‍ രാജിവച്ചു. മുന്‍ ധാരണപ്രകാരം ആദ്യ ഒന്നര വര്‍ഷമായിരുന്നു പൈലപ്പന് ചെയര്‍മാന്‍ സ്ഥാനം. തുടർന്നുള്ള രണ്ട് വര്‍ഷം എ ബി ജോര്‍ജ്ജ് ചെയര്‍മാനാകും. എന്നാൽ തനിക്ക് ആറ് മാസം കൂടി നല്‍കണമെന്ന് പൈലപ്പന്‍ ജില്ല കോൺഗ്രസ് കമ്മിറ്റിയോടും സംസ്ഥാന നേതൃത്വത്തിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്ന് ഡി സി സിയും, കെ പി സി സിയും അദ്ദേഹത്തിനെ അറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ചിട്ടും സ്ഥാനം ഒഴിയാന്‍ തയ്യാറാകാതിരുന്ന പൈലപ്പന് പ്രതിപക്ഷ നേതാവും, ഡിസിസിയും രാജിവയ്ക്കാന്‍ ഇന്നലെ അന്ത്യശാസനം നല്‍കിയിരിന്നു. നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഇന്ന് പൈലപ്പന്‍ നഗരസഭ സെക്രട്ടറിക്ക് രാജി സമർപ്പിച്ചു . ഇനി അവശേഷിക്കുന്ന രണ്ട് വര്‍ഷം എ ബി ജോര്‍ജ്ജാകും നഗരസഭാ ചെയര്‍മാന്‍. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കൂടിയാണ് എ ബി ജോര്‍ജ്ജ് . യുഡിഎഫിന് ആധിപത്യമുള്ള നഗരസഭയാണ് ചാലക്കുടി. 36 ല്‍ 27 സീറ്റ് യുഡിഎഫിനാണുള്ളത്. 27 ല്‍ ഒരു സീറ്റ് ലീഗിനും ബാക്കി കോണ്‍ഗ്രസിനുമാണ്. വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.