സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമ്മാണപുരോഗതി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹൈനാർക്കി റോഡിന് ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ഉൾപ്പടെയുള്ള ഫയൽ സർക്കാരിലേക്ക് അയച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു. വി ആർ പുരം ഗവൺമെന്‍റ് ഹൈസ്കൂളിൽ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് നോഡൽ ഓഫീസർ റീനു എലിസബത്ത് ചാക്കോ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എസ് ഹരീഷ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ ഒ എൻ റംലത്ത്, അസിസ്റ്റന്‍റ് എൻജിനീയർ എം വി സ്മിത, ബ്രിഡ്ജസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ നിമേഷ് പുഷ്പൻ, കെ ആർ എഫ് ബി അസിസ്റ്റന്‍റ് എൻജിനീയർ സൈനബ, കെട്ടിട വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ ഡോളി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.