മച്ചാട് റേഞ്ചിലെ നൂറ് കണക്കിന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു .
രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത്കുമാർ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണൻ, രവി പോലുവളപ്പിൽ, പി.ജെ. രാജു, ടി.വി. സണ്ണി, പി.ജി.ജയദീപ്, എ.എസ്.ഹംസ, തോമസ് പുത്തൂർ, എൻ.ആർ.രാധാകൃഷ്ണൻ , പി.എസ് ‘ വേണുഗോപാൽ, ജയൻ ചേപ്പലക്കോട്, ശശി മംഗലം എന്നിവർ പ്രസംഗിച്ചു . പി.എസ്.രാധാകൃഷ്ണൻ ,സുരേഷ് പാറയിൽ, കെ.ചന്ദ്രശേഖരൻ ബാബുരാജ് കണ്ടേരി, ജോജോ കുരിയൻ, പി.ടി.സാമുവൽ, ബെന്നി ‘പി.ജെ, എ.ആർ.കൃഷ്ണൻകുട്ടി ,സന്ധ്യ കൊടയ്ക്കാടത്ത്, സൈറാബാനു, ജിജി സാംസൺ, രമണി പ്രേമദാസൻ, ഗോപാലകൃഷ്ണൻ, ബിജീഷ്, റഫീക്ക് കരുമത്ര ,
എ.പി.പ്രകാശൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.