പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിൽ പൂപ്പലും രൂക്ഷഗന്ധവും. ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സുഭിക്ഷ ഹോട്ടലിൽ നിന്നും വിതരണം ചെയ്ത ചപ്പാത്തിയിലാണ് പൂപ്പൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചപ്പാത്തി രോഗികൾക്ക് വിതരണം ചെയ്തത്. രോഗികളുടെ പരാതിയെ തുടർന്നു വിതരണം ചെയ്ത ചപ്പാത്തി കഴിക്കരുതെന്നു സൂപ്രണ്ട് നിർദ്ദേശിച്ചു. എന്നാൽ യാതൊരു കരാറും ഇല്ലാതെയാണ് നഗരസഭ ഭക്ഷണ വിതരണത്തിന് സുഭിഷ ഹോട്ടലിനെ ഏൽപ്പിച്ചിരിക്കുന്നത് എന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ ജില്ലാ കലക്ടർ, സബ് കലക്ടർ, മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്കു പരാതി നൽകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.