ചിറ്റണ്ട എരിഞ്ഞിക്കൽ ക്ഷേത്ര കോമരമായിരുന്ന കണ്ടങ്ങൽ വീട്ടിൽ നാരായണൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കിടപ്പിലായിരുന്നു. 72 വർഷത്തോളമായി എരിഞ്ഞിക്കൽ ക്ഷേത്രത്തിലെ കോമരമാണ് . വടക്കാഞ്ചേരി മേഖലയിലുള്ള ഒട്ടു മിക്ക ക്ഷേത്രങ്ങളിലേയും കോമരങ്ങൾക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളെല്ലാം നൽകുന്ന ആശാനായിരുന്നു നാരായണൻ നായർ. പരേതയായ കാർത്ത്യായനിയമ്മയാണ് ഭാര്യ. രാധ, ശങ്കരനാരായണൻ, വിലാസിനി, ഗോപി , സതി എന്നിവർ മക്കളാണ്