കോട്ടയം മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്‍റുമായ എൻ എം ജോസഫ് (79) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം 1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് നിയമസഭയിലെത്തിയത്. അന്ന് പി. സി ജോർജിനെയാണ് എൻ എം ജോസഫ് പരാജയപ്പെടുത്തിയത്. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ്, എകെപിസിടിഎ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്