ചാവക്കാട് തിരുവത്ര കുഞ്ചേരി സ്വയംഭൂ ശിവക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കായിപ്പിള്ളത്ത് ധനേഷ് (47) ആണ് മരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. കോട്ടപ്പുറം ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി