കടപ്പുറം അഞ്ചങ്ങാടിയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന മുജീബിന്റെ വീട്ടിലെ വളർത്തു പക്ഷികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ഇന്ന് പുലർച്ചെ വീടിൻറെ ചുമരിനോട് ചേർന്നുള്ള കൂട്ടിലുണ്ടായിരുന്ന 40 ഓളം ലൗ ബേർഡ്സ് ഇനത്തിൽപ്പെട്ട പക്ഷികളാണ് ചത്തത്. നേരം പുലർന്നപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. കടപ്പുറം പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്, പല തവണ അധികാരികളോട് പരാതിപ്പെട്ടിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു