ചാവക്കാട് മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ മിന്നൽ ചുഴലിയിൽ കടകൾക്ക് നാശനഷ്ടം. മണത്തല മേഖലയിലാണ് പുലർച്ചെ കനത്ത കാറ്റ് ആഞ്ഞു വീശിയടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചായക്കടകളിലെയടക്കം ഉപകരണങ്ങളും കസേരകളുമടക്കം പറന്നു പോയി. വീടുകൾക്കും മരങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട്. ആളപായമില്ല