മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിലവിൽ എട്ടു ചീറ്റപ്പുലികളാണുള്ളത്. ആകൂട്ടത്തിലേക്ക് അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ 12 ചീറ്റപ്പുലികൾ കൂടിയെത്തുകയാണ്. ഇത്തവണ സൗത്ത് ആഫ്രിക്കയിൽനിന്നുമാണ് ചീറ്റകളെത്തുന്നത്. ഏഴ് ആൺചീറ്റകളും അഞ്ച് പെൺചീറ്റകളുമാണ് കൂട്ടത്തിലുള്ളത്.