കെ.എസ്.യു. ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ.എസ്.യു. ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ് അലവി ദേശമംഗലം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ : സരിൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു., കെ പി സി സി സെക്രട്ടറി കെ ബി ശശികുമാർ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഗോപാലകൃഷ്ണൻ , യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്‍റ് രാഹുല്‍ സൂര്യന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് ടി.സി വിനോദ് കോൺഗ്രസ് നേതാക്കളായ , കെ പി ഷാജി വിനോദ് പന്തലാടി, കെ.പ്രേമൻ, എൻ എസ് വർഗീസ്, സന്തോഷ് ചെറിയാൻ, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.