National

ചെന്നൈ കല്ലാക്കുറിച്ചിയില്‍ വിദ്യാര്‍ഥിനിയുടെ മരണം; വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം, 50 വാഹനങ്ങള്‍ കത്തിച്ചു

Published

on

തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്ത് പോലീസും വിദ്യാര്‍ഥികളും തമ്മില്‍ വന്‍ സംഘര്‍ഷം. ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിങ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു.സ്ഥലത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ക്യാമ്പ് ചെയ്തിട്ടുള്ളത്. കല്ലാക്കുറിച്ചി ചിന്നസേലത്തെ ശക്തി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ജൂലൈ 13 ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.ക സംഘര്‍ഷത്തിൽ, 50 വാഹനങ്ങള്‍ കത്തിച്ചു വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ആക്രമിച്ചു. 30 സ്‌കൂള്‍ ബസ് ഉള്‍പ്പെടെ 50 ലേറെ വാഹനങ്ങള്‍ കത്തിച്ചു. സ്‌കൂള്‍ കെട്ടിടം തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചുസ്ഥലത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ക്യാമ്പ് ചെയ്തിട്ടുള്ളത സ്ക്കുളിലെ രണ്ട് അദ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ കുറിപ്പില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version