എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഫാഹ് ചെറുചക്കി ചോലയില്‍ കുളിക്കാനിറങ്ങിയത്. ഡാമില്‍ നിന്നും ഷഫാഹിനെ നാട്ടുകാര്‍ പുറത്തേക്കെടുത്ത് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.