ചേലക്കര എം എൽ എ യും ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററി ക്കാര്യ വകുപ്പ് മന്ത്രിയുമായ കെ.രാധാകൃഷ്ണൻ്റെ ഇടപെടൽ മൂലം ചെറുതുരുത്തി പൊന്നാനി റോഡ് നിർമ്മാണം പുനരാരംഭിക്കുന്നു. റോഡിൻ്റെ പണിയിൽ വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റി, തുടർ പ്രവർത്തികൾക്കായി ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഹൈക്കോടതിയുടേയും, മന്ത്രിയുടേയും നിർദ്ദേശ പ്രകാരമാണ് നാളെ മുതൽ ഈ റോഡിൻ്റെ അറ്റകുറ്റപണികളും, ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തികളും ആരംഭിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.