കർക്കടക മാസം 1 മുതൽ 7 വരെ വർഷം തോറും നടത്തിവരാറുള്ള സൗജന്യ മരുന്ന് കഞ്ഞി വിതരണത്തിനാണ് ആരംഭം ആയത്. കോളേജിന്റെ ആരംഭകാലം (2007) മുതൽക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി മരുന്ന് കഞ്ഞി ലഭ്യമാക്കുന്നുണ്ട്. ആദ്യ ദിവസം തന്നെ ആയിരത്തോളം പേർ പങ്കെടുത്തു. വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ പി.എൻ. വൈശാഖ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.എം. ഷെരീഫ്, പി.എൻ.എൻ.എം. കോളേജ് സെക്രട്ടറി എം. മുരളീധരൻ, ഡയറക്ടർ സന്ധ്യ മണ്ണത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കർക്കടക മാസത്തിൽ ഔഷധക്കഞ്ഞി കഴിക്കുന്നതിലൂടെ ശരീരത്തിലെ ക്ഷയിച്ചിരിക്കുന്ന അഗ്നിയെ ഉണർത്തി ദഹനശക്തിവർദ്ധിപ്പിക്കുകയും, ത്രിദോഷങ്ങളെ ക്രമീകരിച്ച്, സപ്തധാതുക്കളെ പോഷിപ്പിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായകമാകും.