വന്ധ്യത ചികിത്സാ രംഗത്ത് വർഷങ്ങളുടെ ഗവേഷണ പാരമ്പര്യമുള്ള ചെറുതുരുത്തി പി എൻ എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിൽ വന്ധ്യതാ മാസാചരണത്തോടനുബന്ധിച്ച് സുപുത്രീയം പാനൽ ചികിത്സ പുന:രാരംഭിക്കുന്നു. സ്ത്രീ രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജൂലൈ 2 മുതൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ (സ്ത്രീ, പുരുഷ വന്ധ്യതയ്ക്ക്) സേവനം ലഭ്യമാണ്. ഇതിനോടനുബന്ധിച്ചുള്ള ലബോറട്ടറി പരിശോധനകളും ഫലപ്രദമായ ചികിത്സയും, മരുന്നുകളും പി എൻ എൻ എം ആയുർവേദ ഹോസ്പിറ്റലിൽ ലഭ്യമാണ്. സ്ത്രീകളിലെ അസാധാരണമായ ആർത്തവചക്രം, അണ്ഡോല്പാദന തകരാറുകൾ, ലൈംഗികശേഷിക്കുറവ്, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ വന്ധ്യതാ സാധ്യത വർദ്ധിപ്പിക്കുന്ന രോഗങ്ങൾ, ഗർഭാശയരോഗങ്ങൾ അണുബാധ, പുരുഷന്മാരിലെ ബീജ സംഖ്യ കുറയാനുള്ള കാരണങ്ങൾ, വൃഷണ വീക്കം, വെരിക്കോസീൽ തുടങ്ങിയവയ്ക്ക് ഈ പാനലിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
പാനലിന്റെ ഉദ്ഘാടനം ജൂലൈ 2 ശനിയാഴ്ച രാവിലെ 9.30 ന് പി. എൻ. എൻ.എം. ആയുർവേദ കോളേജിൽവെച്ച് നടത്തുന്നതാണ്. അന്നേ ദിവസം,”ആയുർവേദവും വന്ധ്യതയും “എന്ന വിഷയത്തിൽ ഡോ.മിനി പി. നയിക്കുന്ന ക്ലാസ്സുമുണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 04884264411, 264422