ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിന് തുടക്കമായി. ധനുമാസത്തിലെ തിരുവാതിര വരെ കളമെഴുത്ത് പാട്ട് ക്ഷേത്രത്തിൽ നടക്കും. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പൈങ്കുളം ഹരിദാസ് കുറുപ്പ് പാട്ടിന് കൂറയിടൽ ചടങ്ങ് നടത്തി. കളം വരച്ച് കളംപൂജയും, കുറുപ്പ് കളംപാട്ട് പാടി വെളിച്ചപ്പാട് കളം മായ്ക്കലും നടന്നു ‘ ക്ഷേത്രത്തിൽ തൃനയൻ നാരായണൻ അവതരിപ്പിച്ച തായമ്പകയും ഉണ്ടായി.