വിഴിഞ്ഞം പ്രശ്‌നം പരിഹരിക്കാന്‍ സമരസമിതിയുമായി തുറന്ന മനസോടെ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സമരസമിതി ഏഴ് ആവശ്യം മുന്നോട്ട് വച്ചു. ഇതില്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ഒഴികെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു. ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടായിരുന്നുവെന്നും സഭയില്‍ പ്രത്യേക പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി 80% പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്കമാക്കി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയുണ്ട്. ചീഫ് സെക്രട്ടറി നേതൃത്വം നല്‍കും. ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം ഒന്നര കൊല്ലത്തിനകം പൂര്‍ത്തിയാകും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ ക്ലിമിസ് ബാവയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. സമരം രമ്യമായി അവസാനിപ്പിക്കാന്‍ മലങ്കര കത്തോലിക്ക സഭാദ്ധ്യക്ഷന്‍ മേജര്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ എടുത്ത മുന്‍കൈ എടുത്തതും അദ്ദേഹത്തിന്റെ ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.