Malayalam news

2022-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

Published

on

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി ഒൻപതുപേർ പുരസ്കാരങ്ങൾക്ക് അർഹരായി.കഥ/നോവൽ വിഭാഗത്തിൽ ഇ.എൻ.ഷീജ (അമ്മമണമുള്ള കനിവുകൾ), കവിത വിഭാഗത്തിൽ മനോജ് മണിയൂർ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി. രാമൻകുട്ടി (എപ്പിഡെമിയോളജി-രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രവിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി (മാർക്കോണി) എന്നിവർ പുരസ്കാരത്തിന് അർഹരായി.വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ സുധീർ പി.വൈ. (ഖസാക്കിലെ തുമ്പികൾ), നാടകവിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version