ചെറുതുരുത്തി കഥകളി സ്കൂളിൽ രണ്ടുദിനങ്ങളിലായി നടന്നു വന്നിരുന്ന നൃത്ത അരങ്ങേറ്റം സമാപിച്ചു. മോഹിനിയാട്ടം ഭരതനാട്യം കുച്ചുപ്പുടി ഇനങ്ങളിൽ 98 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. സമാപന സമ്മേളനം ആലത്തൂർ എം പി.രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു കലാമണ്ഡലം സുജാത കലാമണ്ഡലം പ്രിയ കലാമണ്ഡലം വൈഷ്ണവി മുകുന്ദൻ സുമേഷ്, രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നൃത്താവതരണവും ഉണ്ടായി.