Local

68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി

Published

on

68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും സ്വന്തമാക്കി.പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version