ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്പീക്കേഴ്സ് ക്ലബ്ബായ ‘ദി വോയ്സി ‘ന്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കായി ”ചുവട് ” നൃത്തശില്പശാല സംഘടിപ്പിച്ചു. ഭരതനാട്യം നർത്തകികളായ സി ജെ അക്ഷര, സുവർണ്ണ എ ജിനൻ എന്നിവർ ശില്പശാല നയിച്ചു. ക്ലബ്ബ് സ്ഥാപകനും പ്രസിഡന്റുമായ ആന്റണി ജോസ്, സഹസ്ഥാപകനും സെക്രട്ടറിയുമായ സംഗീത് രമേഷ്, അധ്യാപക കോർഡിനേറ്റർ ഡോ കെ ജെ വർഗ്ഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.