എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി. പ്രിസൈഡിങ് ഓഫിസറായി ബിജെപി അംഗത്തെ നിയമിച്ച ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ തീരുമാനത്തിനെതിരെ ആംആദ്മി പാർട്ടി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.ഇരു പാർട്ടി നേതാക്കളും പരസ്‌പരം മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും കോർപറേഷൻ കമ്മീഷണറുമടക്കം മടങ്ങിപ്പോയി.ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബിജെപി സ്ഥാനാർത്ഥിയായി രേഖ ഗുപ്തയുമാണ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 250 അംഗ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബിജെപിക്ക് 104ഉം കോൺഗ്രസിന് ഒമ്പതും കൗൺസിലർമാരുണ്ട്.