Local

സിഎൽ സിയുടെ ആദ്ധ്യാത്മിക ആചാര്യനായ ഇഗ്നേഷ്യസ് ലയോളയുടെ 466-ാം ഓർമ്മ ദിനം ആചരിച്ചു.

Published

on

ഇഗ്നേഷ്യസ് ലയോള അനുസ്മരണ ദിന മായി ആറ്റത്ര സി എൽ സി യുടെ നേതൃത്വത്തിൽ ആചരിച്ചു. ആറ്റത്ര സെൻ്റ് ഫ്രൻസിസ് സേവ്യർ ദേവാലയത്തിൽ വച്ച് വിശുദ്ധൻ്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു . തുടർന്ന് പ്രമോട്ടർ റവ.ഫാദർ ബെന്നി കിടങ്ങൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി എസ്സ് എസ്സ്.സിസ്റ്റർ ജിയോ മരിയ അദ്ധ്യക്ഷത വഹിച്ചു. സിഎസ്സ്എസ്സ്. സിസ്റ്റർ: ദിവീന അനുസ്മരണ സന്ദേശം നൽകി. ബ്രദർ. എബിൻ ചേലക്കൽ കപ്പുച്ചിൻ സെമിനാറിന് നേതൃത്വം നൽകി. ജയ്സൺ എ.ജെ.,സി.ടി. വിനോജ് , സി.വി അലക്സ് , ബിജി ജോയ്, എയ്ഞ്ചൽ റോസ്, മരിയ ജോസഫ്, ജെനിൽ , എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version